കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടനം: പുതിയ ലിസ്റ് തയ്യാറാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈ സ്ഫോടന കേസിലെ പ്രതികളായ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ പുതിയ ലിസ്റ് സര്‍ക്കാര്‍ തയ്യാറാക്കി. ഇവരെ പിടികൂടുന്നതിന് പാകിസ്ഥാനുമായും ഗള്‍ഫ് രാജ്യങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും.

സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, പാരാമിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ ഉന്നതോദ്യോസസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാവാജ് പട്ടില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ പട്ടിക തയ്യാറാക്കിയത്. മുംബൈ സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടുന്നതിനായി നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി പാട്ടില്‍ വിലയിരുത്തി.

പുതിയ ലിസ്റില്‍ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബത്തിലെ രണ്ട് വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷബാന ഇബ്രാഹിം മേമന്‍, രേഷ്മ അയുബ് മേനോന്‍ എന്നിവരുടെ പേരുകളാണ് പുതിയ ലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ മുംബൈയിലെ പ്രത്യേക ദൗത്യ സേന പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്ക ് ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നുവെന്നും 1993 മാര്‍ച്ചില്‍ ബോംബെ സ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന സ്ഫോടനത്തിനായി ഇവര്‍ സ്ഫോടകവസ്തുക്കള്‍ കൈമാറിയതാണെന്നുമാണ് ആരോപണം.

താഹര്‍ മുഹമ്മദ് മര്‍ച്ചന്റ്, ഷേയ്ഖ് കരിമുള്ള, കത്രി റിയാസ്, ഫിറോസ് അബ്ദുള്‍ റഷീദ്, സലിം അബ്ദുള്‍ ഗാനി ഗഫസി, യാഖുബ് വാലി മുഹമ്മദ് ഖാന്‍, അന്‍വര്‍ അഹമ്മദ് ഹാജി, അബ്ദുള്‍ റഷിദ് മുഹമ്മദ് ഖാന്‍, ഷബിര്‍ സയിദം ഇസ്മാലി ഖദ്രി, സയീദ് ആരിഫ്, ഇസ്മാലി ഹാജി അഹമ്മദ് ഇബ്രാഹിം എന്നിവരാണ് പുതിയ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദാവൂദിന്റെ മറ്റ് കൂട്ടാളികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X