പാര്‍ട്ടിക്ക് പുറത്ത് പോസ്റ്മോര്‍ട്ടമില്ല: ആന്റണി
കോഴിക്കോട്: കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പോസ്റ്മോര്‍ട്ടം ഇനി പാര്‍ട്ടിക്ക് പുറത്ത് നടത്തില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂണ്‍ നാല് ഞായറാഴ്ച കോഴിക്കോട് പ്രസ് ക്ലബിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയ ആന്റണി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രി താനുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന കെ. കരുണാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല.
ഘടകകക്ഷികള്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തുന്നത് ശരിയല്ല. പൊലീസ് നിഷ്പക്ഷമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications