പുന:സംഘടന സഭാ സമ്മേളനം കഴിഞ്ഞ്
കോഴിക്കോട്: നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സര്‍ക്കാരിന്റെ ശൈലിയും നയങ്ങളും മാറുന്നതുപോലെ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാവും. ഘടകകക്ഷി മന്ത്രിമാരെ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യുഡിഎഫും പാര്‍ട്ടികളുമാണ്- ആന്റണി പറഞ്ഞു. ജൂലൈ നാല് ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ അച്ചടക്കവും ഐക്യവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ആരുമായും വഴക്കിന് താനില്ല. കോണ്‍ഗ്രസ് പൂര്‍വാധികം ശക്തിപ്പെടും. കെപിസിസി പുന:സംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണം. പരാതികളുണ്ടെങ്കില്‍ അത് ഹൈക്കമാന്റിനെ അറിയിക്കുകയാണ് വേണ്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ ചൊല്ലി ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. എല്ലാവരും സഹകരിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഇനി ശ്രമിക്കേണ്ടത്.
രാഷ്ട്രീയകക്ഷികള്‍ ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന കാര്യത്തില്‍ കുറെയൊക്കെ സത്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications