കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മന്ത്രിമാരെ കൂട്ടത്തോടെ മാറ്റും

  • By Staff
Google Oneindia Malayalam News

ദില്ലി: മന്ത്രിസഭാ പുന:സംഘടനയില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ മിക്കവരെയും മാറ്റാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതായി അറിയുന്നു.

ഹൈക്കമാന്റ് പ്രതിനിധികളായ ആര്‍. എല്‍. ഭാട്യ, മാര്‍ഗരറ്റ് ആല്‍വ എന്നിവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പുന:സംഘടന നടത്താന്‍ തീരുമാനിച്ചത്.

നിയമസഭാ സമ്മേളനം സമാപിച്ചതിന് ശേഷമോ അതിന് തൊട്ടുമുമ്പായോ മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജിക്ക് ആവശ്യപ്പെട്ടേക്കും. പുന:സംഘടന സംബന്ധിച്ച് അഹമ്മദ് പട്ടേല്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കെപിസിസി പുന:സംഘടന പോലെ ഗ്രൂപ്പിനതീതമായ മന്ത്രിസഭാ പുന:സംഘടനയും നടത്താനാണ് ഹൈക്കമാന്റിന്റെ നീക്കം. അതേ സമയം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ കെ. ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരെ മാറ്റരുതെന്നാണ് ആന്റണിയുടെ നിലപാട്.

ആന്റണിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്തി മന്ത്രിസഭയില്‍ കൂടുതല്‍ യുവനേതാക്കളെ ഉള്‍പ്പെടുത്തി പുന:സംഘടന നടത്തണമെന്നാണ് ഹൈക്കമാന്റ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X