Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ സോണിയയെ കാണും

ദില്ലി: തന്റെ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് സമാന്തരപ്രവര്‍ത്തനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയ കെ. കരുണാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഐ ഗ്രൂപ്പിന് വലിയ പരിക്കേല്‍ക്കാത്ത വിധത്തിലുള്ള വിട്ടുവീഴ്ചയെ പറ്റി സോണിയയുമായി ചര്‍ച്ച ചെയ്യുകയാണ് കരുണാകരന്റെ ഉദ്ദേശ്യം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ദില്ലിയിലെത്തുമ്പോഴാണ് കരുണാകരന്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തുക.

ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും വിട്ടുവീഴ് ചെയ്യാനും ഒരുക്കമാണെങ്കില്‍ ഹൈക്കമാന്റ് കരുണാകരനോട് ഉദാരമായ സമീപനം സ്വീകരിച്ചേക്കും. എല്ലാ തരം ഗ്രൂപ്പ് പ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തണമെന്ന് സോണിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കോണ്‍ഗ്രസ് നേതാവ് എം. പി. ഗംഗാധരന്‍ എഐസിസി നേതാക്കളുമായി ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന് ശേഷം നടന്നേക്കാവുന്ന മന്ത്രിസഭാ പുന:സംഘടന മുന്നില്‍ കണ്ടാണ് ഗംഗാധരന്റെ ദില്ലി സന്ദര്‍ശനം. ഫിഷറീസ് മന്ത്രി കെ. വി. തോമസും എഐസിസി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. ടൂറിസം വകുപ്പ് തിരികെക്കിട്ടാനാണ് തോമസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+