Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയത്തിന് പത്മജയും കാരണം: മുരളി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍പരാജയത്തിന് പത്മജയുടെ സ്ഥാനാര്‍ഥിത്വവും കാരണമായെന്ന് കെ. മുരളീധരന്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ അവജ്ഞയോടെ കാണാനുള്ള ഒരു കാരണം പത്മജ മുകുന്ദപുരത്ത് മത്സരിച്ചതാണ്. മുകുന്ദപുരത്ത് പത്മജ സ്ഥാനാര്‍ഥിയായതില്‍ പരക്കെ അമര്‍ഷമുണ്ടായി. കോഴിക്കോട്ടും എറണാകുളത്തും അതിന്റെ പ്രതിഫലനമുണ്ടായി.

കരുണാകരന് രാജ്യസഭാ സീറ്റ് നല്‍കുന്നതിലോ താന്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചതിലോ കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ഹൈക്കമാന്റിന്റെ പാക്കേജ് അനുസരിച്ചാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മന്ത്രിയായത്. മന്ത്രിയാവാതെ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായാനെ.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി കൊണ്ട് വ്യക്തിപരമായ കനത്ത നഷ്ടവും തിരിച്ചടിയുമുണ്ടായത് തനിക്കാണ്. മന്ത്രിസഭയില്‍ ചേര്‍ന്നത് തന്റെ കണക്കുകൂട്ടലുകളില്‍ വന്ന ഒരു പാളിച്ചയായിരുന്നു.

പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനത്തിനോ സമാന്തര ഓഫീസുകള്‍ തുറക്കുന്നതിനോ താനുണ്ടാവില്ല. കെപിസിസിയുമായി സഹകരിക്കും. ഐ ഗ്രൂപ്പിനോടുള്ള കൂറ് വെടിയില്ലെങ്കിലും പ്രത്യക്ഷമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും.

പല കാര്യങ്ങളിലും എ. കെ. ആന്റണിയില്‍ നിന്നും സൗഹാര്‍ദപരമായ സമീപനമല്ല ഉണ്ടായത്. മന്ത്രിസഭാ പുന:സംഘടന നീട്ടിക്കൊണ്ടുപോവുന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+