യുവമോര്‍ച്ച പ്രവര്‍ത്തകനെ അടിച്ചുകൊന്നു
ആലപ്പുഴ: യുവമോര്‍ച്ച പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചുകൊന്നു. സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
യുവമോര്‍ച്ച ആര്യാട് കമ്മിറ്റിയുടെ പ്രാദേശിക നേതാവായ മുരുകന്‍ (29) ആണ് ആലപ്പുഴയിലെ എസ്എന്‍ തിയേറ്ററിന് സമീപം വച്ച് മര്‍ദനമേറ്റ് മരിച്ചത്. ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മര്‍ദനമേറ്റ് പരിക്കുകളോടെ കിടക്കുകയായിരുന്ന മുരുകനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മുരുകന്‍ മരിച്ചിരുന്നു.
കൊലയെ തുടര്‍ന്ന് മറ്റ് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പൊലീസ് ഈ മേഖലയില്‍ കാവല്‍ ശക്തപ്പെടുത്തിയിട്ടുണ്ട്. മുരുകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications