കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ തുടരുന്നു, കാറ്റിന് സാദ്ധ്യത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. കേരളത്തിന്റെ തീരത്ത് അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ കനത്ത കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കാറ്റിന് 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയുണ്ടാവും. ഇതുകൊണ്ട് മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുന്നത് നിയന്ത്രിയ്ക്കണമെന്നും അറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍കടലില്‍ തെക്ക് ഭാഗത്തായി രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദവും മഴയക്കും കാറ്റിനും കാരണമായിട്ടുണ്ട്.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മഴ പെയ്തു. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയല്ല ഇപ്പോള്‍ കേരളത്തില്‍ കിട്ടുന്നത്. എങ്കിലും എല്ലാ ദിവസവും ഒരു കനത്ത മഴയെങ്കിലും പെയ്യുന്നുണ്ട്. ഇപ്പോള്‍ തന്നെ കേരളത്തില്‍ ഈ കാലവര്‍ഷക്കാലത്ത് കിട്ടേണ്ട മഴ കിട്ടി കഴിഞ്ഞെന്നാണ് കാലാവസ്ഥാ നിരീക്ഷണ അധികൃതര്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X