ബിഎസ്എന്‍എല്‍ എസ്എംഎസ് നിരക്ക് കൂട്ടി
തിരുവനന്തപുരം: കേരളത്തിന് പുറത്തേയ്ക്കുള്ള എസ്എംഎസ് നിരക്കുകള്‍ ബിഎസ്എന്‍എല്‍ ഉയര്‍ത്തി.
ഇനി മുതല്‍ പ്രീപെയ്ഡ് ഫോണില്‍ നിന്നും അയയ്ക്കുന്ന എസ്എംഎസുകള്‍ക്ക് ഒരു രൂപ വീതവും പോസ്റ് പെയ്ഡ് ഫോണില്‍ നിന്നും അയയ്ക്കുന്ന എസ്എംഎസുകള്‍ക്ക് 80 പൈസ വീതവും ഈടാക്കും. നേരത്തെ ഇത് യഥാക്രമം 60 പൈസയും 40 പൈസയും ആയിരുന്നു.
525 രൂപയുടെ പോസ്റ് പെയ്ഡ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പ്രതിമാസം 200 രൂപ നല്കിയാല്‍ ആയിരം മെസ്സേജുകള്‍ അയയ്ക്കാനുള്ള ഒരു പദ്ധതിയും തുടങ്ങിയതായി ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.












Click it and Unblock the Notifications