കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്റീം കാറിന് 40,000 രൂപ കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: വിപണിയില്‍ വില്പന വര്‍ധിപ്പിയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി മാരുതി അവരുടെ മധ്യനിര കാറായ എസ്റീമിന് വിലകുറച്ചു. 40,000 രൂപയാണ് കുറച്ചിരിക്കുന്നത്.

എസ്റീമിന്റെ അടിസ്ഥാന മോഡല്‍ കാറിന് ഇനി മുതല്‍ 4.25 ലക്ഷം രൂപയായിരിക്കും വില. ഏറ്റവും മുന്തിയ എസ്റീം മോഡലായ എഎക്സ്ഐയ്ക്ക് 4.90 ലക്ഷമായിരിക്കും. ഇടത്തരത്തില്‍പെട്ട എസ്റിം മോഡല്‍ എല്‍എക്സ്ഐയ്ക്ക് 4.55 ലക്ഷമാക്കി വില കുറച്ചു. മാരുതി മാനേജിംഗ് ഡയറക്ടര്‍ ജഗദീഷ് ഖട്ടാര്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ വിലയില്‍ എസ്റീം കാറുകള്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്ന് ഖട്ടര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് മാരുതിയില്‍ ചെലവുകുറയ്ക്കല്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതിനാലാണ് വില കുറയ്ക്കാന്‍ കഴിഞ്ഞത്. - ഖട്ടാര്‍ ചൂണ്ടിക്കാട്ടി.

ടാറ്റായുടെ ഇന്‍ഡിഗോ, ഫോര്‍ഡിന്റെ ഐക്കോണ്‍ എന്നീ കാറുകളാണ് എസ്റീമുമായി വിപണിയില്‍ മത്സരിയ്ക്കുന്ന മധ്യനിരയില്‍പ്പെട്ട മറ്റ് കാറുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X