Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരിനപ്പുറം ഐടി വ്യാപിപ്പിയ്ക്കാന്‍ ശ്രമം

ബാംഗ്ലൂര്‍: ബാംഗ്ലൂരിനപ്പുറം കര്‍ണ്ണാടകയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഐടി, ബിപിഒ വ്യവസായം വ്യാപിപ്പിയ്ക്കാനുള്ള പദ്ധതിയ്ക്ക് പുതിയ കര്‍ണ്ണാടകസര്‍ക്കാര്‍ രൂപം നല്കുന്നു.

രണ്ടാം നിരയിലുള്ള അഞ്ച് നഗരങ്ങളാണ് ഇതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ കൂട്ടുമുന്നണി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മൈസൂര്‍, മാംഗ്ലൂര്‍, ഹുബ്ലി ധാര്‍വാഡ്, ബെല്‍ഗാം, ഗുല്‍ബര്‍ഗ എന്നീ അഞ്ച് നഗരങ്ങളിലേക്ക് കൂടി ഐടി, ബിപിഒ വ്യവസായം വ്യാപിപ്പിയ്ക്കാനാണ് ശ്രമമെന്ന് ഐടി സെക്രട്ടറി എം.കെ. ശങ്കരലിംഗ ഗൗഡ പറഞ്ഞു.

ഏഴാമത് ഐടി.കോം നവമ്പര്‍ ഒന്നു മുതല്‍ അഞ്ചുവരെ നടക്കും. സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യയ്ക്ക് മൈസൂര്‍, മാംഗ്ലൂര്‍, മണിപ്പാല്‍, ഹുബ്ലി ധര്‍വാദ് എന്നിവിടങ്ങളില്‍ എര്‍ത്ത് സ്റേഷന്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരിലെ എര്‍ത്ത് സ്റേഷന്‍ വികസിപ്പിയ്ക്കും. ഗുല്‍ബര്‍ഗയിലും ബെല്‍ഗാമിലും പുതിയ എര്‍ത്ത് സ്റേഷന്‍ സ്ഥാപിയ്ക്കും.

പുതിയ നഗരങ്ങളില്‍ വന്‍കിട ബിപിഒ കമ്പനികള്‍ക്ക് കുറഞ്ഞ ചെലവില്‍ യൂണിറ്റുകള്‍ സ്ഥാപിയ്ക്കാന്‍ അവസരം നല്കും. വന്‍ നഗരങ്ങളില്‍ ബിപിഒ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്ക് രണ്ടാംകിടനഗരങ്ങളില്‍ കുറവായിരിക്കും. ഐടിയെ കര്‍ണ്ണാടകത്തിലുടനീളം വ്യാപിപ്പിയ്ക്കുകയാണ് ലക്ഷ്യം. ബാംഗ്ലൂര്‍ എന്ന ബ്രാന്റായിരിക്കും കര്‍ണ്ണാടകത്തെ അന്താരാഷ്ട്ര വിപണിയില്‍ പ്രതിനിധീകരിയ്ക്കുക.

അധികം വൈകാതെ പുതിയൊരു ഹാര്‍ഡ്വേര്‍ നയം പ്രഖ്യാപിയ്ക്കും. നഗരാതിര്‍ത്തിയില്‍ ഒരു ഹാര്‍ഡ്വെയര്‍ പാര്‍ക്ക് ഉടന്‍ സ്ഥാപിയ്ക്കും. ഇതിനായി 1300 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+