കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടീല്‍, അംബാനി,ജയ സത്യപ്രതിഞ്ജ ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു, ബിഎസ്പി നേതാവ് മായാവതി, രാജ്യസഭാ പ്രതിപക്ഷനേതാവ് ജസ്വന്ത് സിംഗ് എന്നിവര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിഞ്ജ ചെയ്തു.

മുന്‍ രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള, വ്യവസായി അനില്‍ അംബാനി, നടി ജയബച്ചന്‍ എന്നിവരുള്‍പ്പെടെ 51 പേരാണ് ജൂലായ് അഞ്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ജോഷി, പ്രമോദ് മഹാജന്‍, അരുണ്‍ ഷൂറി, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ജയ്റാം രമേഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

വെങ്കയ്യനായിഡുവും മുരളീ മനോഹര്‍ ജോഷിയും സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനി എന്നിവര്‍ എത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X