സണ്ണി ഡിയോളിനെ അറസ്റ് ചെയ്യില്ല
പട്ന: നടന്‍ സണ്ണിഡിയോളിനെതിരായ അറസ്റ് വാറണ്ട് പട്ന ഹൈക്കോടതി സ്റേ ചെയ്തു. വഞ്ചനാക്കേസില്‍ 13 ലക്ഷം കോടതിയില്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് രണ്ട് മാസത്തേയ്ക്കാണ് അറസ്റ് വാറണ്ട് കോടതി സ്റേ ചെയ്തത്.
ജൂണ്‍ അഞ്ച് തിങ്കളാഴ്ച ഡിയോളിന്റെ അഭിഭാഷകനായ അമിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു. തുടര്‍ന്ന് ജസ്റിസ് എം.എല്‍. വിസ 13 ലക്ഷം രൂപ പരാതിക്കാരന് നല്കാന്‍ ആവശ്യപ്പെട്ടു. ഇത്രയും തുകയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സണ്ണി ഡിയോള്‍ നല്കിയതിനെ തുടര്‍ന്ന് അറസ്റ് വാറണ്ട് രണ്ട് മാസത്തേയ്ക്ക് സ്റേ ചെയ്തതായി ജസ്റിസ് എം.എല്‍. വിസ അറിയിച്ചു. ബാക്കിയുള്ള ഏഴ് ലക്ഷം രൂപ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഹാജിപൂരിലുള്ള അരവിന്ദ് കുമാര്‍ എന്ന ചലച്ചിത്രവിതരണക്കാരനാണ് മാര്‍ച്ചില്‍ സണ്ണി ഡിയോളിനെതിരെ വൈശാലി കോടതിയില്‍ കേസ് നല്കിയത്. ഗാന്ധി എന്ന ചിത്രത്തിന്റെ വിതരണാവകാശം നല്കാമെന്ന് പറഞ്ഞ് സണ്ണി ഡിയോളിന്റെ വിജേത എന്ന സിനിമാക്കമ്പനി 20 ലക്ഷം രൂപ വാങ്ങിയെന്നതാണ് അരവിന്ദ് കുമാറിന്റെ പരാതി. ഈ ചിത്രം ചില സാങ്കേതികകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പണം മടക്കിക്കൊടുത്തതുമില്ലെന്ന് അരവിന്ദ് പരാതിയില്‍ പറയുന്നു. പല തവണ നോട്ടീസയച്ചിട്ടും പണം നല്കിയില്ല. തുടര്‍ന്ന് വൈശാലി ജില്ലാ സെഷന്‍സ് കോടതി ജൂണ്‍ 22ന് സണ്ണി ഡിയോളിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.












Click it and Unblock the Notifications