അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിയ്ക്കണം: വാജ്പേയി
ലഖ്നോ: മുസ്ലിങ്ങളുമായുള്ള അനുരഞ്ജനത്തിലൂടെയോ കോടതിവിധി വഴിയോ രാമക്ഷേത്രം പണിയുക മാത്രമാണ് അയോധ്യപ്രശ്നത്തിനുള്ള ഏക പോംവഴിയെന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയി.
എന്തായാലും അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചേ മതിയാവൂ. അതുകൊണ്ടാണ് പ്രശ്നം കോടതിവിധി വഴിയോ ചര്‍ച്ചകള്‍ വഴിയോ പരിഹരിയ്ക്കണമെന്ന് പറയുന്നത്. അതേ സമയം തര്‍ക്കസ്ഥലത്ത് 1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത മംഗള്‍ പാണ്ഡേയുടെ പ്രതിമ നിര്‍മ്മിയ്ക്കണമെന്ന് ശിവസേന നേതാവ് ബാല്‍ താക്കറേയുടെ ആവശ്യം വാജ്പേയി തള്ളി. മുമ്പും താക്കറേ ഇത്തരം നിര്‍ദേശം മുന്നോട്ട് വച്ചിരുന്നെങ്കിലും ഒരിടത്തുനിന്നും പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വാജ്പേയി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയ്ക്ക് കാരണം ഗുജറാത്ത് കലാപമാണെന്ന് താന്‍ ഒരിയ്ക്കലും പറഞ്ഞിട്ടില്ലെന്ന് വാജ്പേയി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications