Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തിലൂടെ വന്‍കള്ളക്കടത്ത്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്സ് വഴി ഉദ്യോഗസ്ഥ ഒത്താശയോടെ കോടികളുടെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ നികുതിവെട്ടിച്ചുകടത്തുന്നതായി കണ്ടെത്തി. റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈയിടെ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ വിഴിഞ്ഞം സ്വദേശി മുഹമ്മദ് നൂഹു ഹുസൈന്‍(43) എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തു. രണ്ടാമത് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വീണ്ടും വെട്ടിപ്പ് കണ്ടെത്തി.

അനധികൃതമായി ഗള്‍ഫില്‍ നിന്നും കടത്തിയ മൂന്ന് കോടിയിലേറെ രൂപയുടെ 11 ബാഗേജുകളാണ് രണ്ട് ദിവസത്തെ പരിശോധനയില്‍ പിടിച്ചത്. ഇത് മുഴുവന്‍ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളാണ്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം വിമാനത്താവളം വഴി ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ വ്യാപകമായി കടത്തുന്നതായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക്സന്ദേശം ലഭിച്ചു. ചെന്നൈയില്‍ നിന്നാണ് ഈ രഹസ്യസന്ദേശം ലഭിച്ചതെന്ന് കരുതുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ എട്ടംഗ ഉദ്യോഗസ്ഥ സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+