ലീഡറുടെ പിറന്നാള്‍
തിരുവനന്തപുരം: ലളിതമായ ചടങ്ങുകളോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ 87ാം പിറന്നാള്‍ ആഘോഷിച്ചു. മിഥുനമാസത്തിലെ കാര്‍ത്തികനാളിലാണ് പിറന്നാളെങ്കിലും ജനനത്തീയതി വച്ചാണ് ജൂലായ് അഞ്ച് തിങ്കളാഴ്ചത്തെ പിറന്നാള്‍ ആഘോഷം.
രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പഴവങ്ങാടി ഗണപതി ക്ഷേത്രവും സന്ദര്‍ശിച്ചു. മക്കളായ മുരളീധരനും പത്മജവേണുഗോപാലും അറാഫത്തില്‍ എത്തി.
വീട്ടില്‍ ആശംസ നേരാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി സദ്യയൊരുക്കിയിട്ടുണ്ട്. അതല്ലാതെ മറ്റ് ആഘോഷങ്ങള്‍ ഇല്ല.












Click it and Unblock the Notifications