കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു
തിരുവനന്തപുരം: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകിവരികയാണെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു.
1,292 കൊലപാതകങ്ങളും 95 വര്‍ഗീയ കലാപങ്ങളും 29,419 ആത്മഹത്യകളും 33,000 കവര്‍ച്ചകളും ആത്മഹത്യകളും തട്ടിക്കൊണ്ടുപോവലുകളും 39,151 പെണ്‍വാണിഭ കേസുകളും 5,441 വാഹന മോഷണങ്ങളും കേരളത്തില്‍ നടന്നു. 1,211 അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. 2001 മെയ് 11 മുതലുള്ള കണക്കുകളാണിത്.
റോഡപകടങ്ങളില്‍, പ്രത്യേകിച്ചും സ്വകാര്യ ബസപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഇതിന് പുറമെ വരും.












Click it and Unblock the Notifications