കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി സംഘം കീഴടങ്ങി

  • By Staff
Google Oneindia Malayalam News

നെടുമങ്ങാട്: ജൂലൈ നാല് ഞായറാഴ്ച രാത്രി യുവാവിനെ വെട്ടിക്കൊന്ന പത്ത് പേര്‍ പൊലീസിന് കീഴടങ്ങി.

നെടുമങ്ങാട് പഴകുറ്റി കല്ലമ്പാറയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് പൂവത്തൂര്‍ സ്വദേശിയായ രതീഷിനെ പത്ത് പേരുടെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇവര്‍ പൊലീസീല്‍ കീഴടങ്ങി.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട രതീഷ്. നെടുമങ്ങാട് റാണി തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്ന രതീഷിനെ രണ്ട് കാറുകളിലായെത്തിയ സംഘം വെട്ടിപ്പരിക്കേല്പിച്ചു. തന്റെ യമഹ ബൈക്കില്‍ കയറി രക്ഷപ്പെട്ട രതീഷിനെ സംഘം കാറുകളില്‍ പിന്തുടര്‍ന്നു. കല്ലമ്പാറയ്ക്ക് സമീപം വച്ച് രതീഷിനെ തടഞ്ഞുവച്ച് വെട്ടിക്കൊലപ്പെടുത്തി.

കൊലക്ക് ശേഷം ഒരു കാര്‍ സ്റാര്‍ട്ടാവാത്തതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ച് എല്ലാവരും മറ്റേ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രതികള്‍ പൊലീസിന് കീഴടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X