Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയ്ക്കെതിരെ കോണ്‍.; സഭയില്‍ തര്‍ക്കം

തിരുവനന്തപുരം: ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ നടത്തിയത് നിയമസഭയില്‍ ബഹളത്തിനിടയാക്കി.

ജി. പ്രതാപവര്‍മ തമ്പാന്‍ (കോണ്‍ഗ്രസ്) സബ്മിഷന്‍ ഉന്നയിക്കുന്നതിനിടയില്‍ മന്ത്രി പിള്ളയ്ക്കെതിരെ ആക്ഷേപങ്ങള്‍ നടത്തിയതാണ് ബഹളത്തിന് തുടക്കം കുറിച്ചത്. തന്റെ മണ്ഡലത്തിന് കീഴില്‍ വരുന്ന ചാത്തന്നൂരിലേയ്ക്ക് കെഎസ്ആര്‍ടിസി റൂട്ടുകള്‍ വെട്ടിക്കുറച്ചെന്നും പുതിയ ബസുകള്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു തമ്പാന്റെ സബ്മിഷന്‍.

സബ്മിഷന്‍ ഉന്നയിക്കുന്നതിനിടയില്‍ സഭ ചേരുന്നതിന് മുമ്പ് പിള്ള സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നും പിള്ളയ്ക്ക് ചോറിവിടെയും കൂറവിടെയാണെന്നും തമ്പാന്‍ ആരോപിച്ചു. തമ്പാന്‍ ഈ പരാമര്‍ശം നടത്തിയതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി. തമ്പാന്‍ വ്യക്തിപരമായ മറ്റ് ചില ആക്ഷേപങ്ങളും പിള്ളയ്ക്കെതിരെ നടത്തി.

തമ്പാന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നതിന് തന്റെ രാഷ്ട്രീയസംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്ന പിള്ളയുടെ മറുപടി ബഹളം രൂക്ഷമാക്കി. തുടര്‍ന്ന് പിള്ളയ്ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗംആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പിള്ള ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് എഴുന്നേറ്റുനിന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ ഇത്തരം മന്ത്രിമാരെ മന്ത്രിസഭയില്‍ തുടരുന്നതിന് അനുവദിക്കുമോയെന്ന കാര്യം മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടു. സഭ നിയന്ത്രിക്കുകയായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരംനാടാര്‍ ക്രമപ്രശ്നം അനുവദിക്കാത്തതിനെ തുടര്‍ന്ന് പിള്ള മറുപടി തുടര്‍ന്നു.

സഭയില്‍ വച്ചുണ്ടായ ബഹളം സഭാ കാന്റീനിലും തുടര്‍ന്നു. സഭാ കാന്റീനില്‍ വച്ച് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോണി നെല്ലൂരും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+