Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേമപെന്‍ഷന്‍: ഒരു ഗഡു ഓണത്തിന്

തിരുവനന്തപുരം: വിവിധ ക്ഷേമപെന്‍ഷനുകളുടെ ഒരു ഗഡു ഓണത്തിന് നല്‍കുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു.

ജൂലൈ അഞ്ച് തിങ്കളാഴ്ച നിയമസഭയില്‍ എം. വി. ഗോവിന്ദന്‍ മാസ്ററുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടികളെടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ധകക്യകാല പെന്‍ഷന്‍, അവിവാഹിതകളും അമ്പത് വയസിന് മുകളിലുള്ളവരുമായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കഴിഞ്ഞ ഡിസംബര്‍ വരെ വിതരണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12ന് ശേഷമുള്ള പെന്‍ഷന്‍ വിതരണത്തിനായി ബജറ്റില്‍ വകയിരുത്തിയ 1890.39 ലക്ഷം രൂപ ജില്ലാകളക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 31 വരെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 135.47 കോടി രൂപയും അഗതി പെന്‍ഷന്‍ ഇനത്തില്‍ 73.78 കോടി രൂപയും ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ 36.20 കോടി രൂപയും അവിവാഹിതകളും 50 വയസിന് മുകളിലുള്ളവരുമായ സ്ത്രീകളുടെ പെന്‍ഷന്‍ ഇനത്തില്‍ 9.77 കോടി രൂപയും വികലാംഗ പെന്‍ഷന്‍ ഇനത്തില്‍ 46.27 കോടി രൂപയും വിതരണം ചെയ്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+