കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തേല്ഗിയുമായി ഫെര്ണാണ്ടിസന് ബന്ധം?
ദില്ലി: വ്യാജ മുദ്രപ്പത്ര കുംഭകോണത്തിലെ മുഖ്യപ്രതി അബ്ദുള്‍ കരിം തേല്ഗിയുമായി മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് ബന്ധമുണ്ടെന്ന് ആരോപണം. ഒരു ദിനപത്രത്തിലാണ് ഈ വാര്‍ത്ത വന്നത്.
ജോര്‍ജ്ജ് ഫെര്ണ്ടാണസ് തേല്ഗിയോടൊപ്പം ഒരു വേദിയില്‍ ഇരിയ്ക്കുന്ന ചിത്രവും പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഫെര്‍ണാണ്ടസ് ഒഴിഞ്ഞുമാറുകയാണ്. ഞാന്‍ ഇതേക്കുറിച്ച് തല്ക്കാലം പ്രതികരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു ജൂലായ് ആറ് ചൊവാഴ്ച തന്നെ സമീപിച്ച പത്രക്കാരോട് ഫെര്‍ണാണ്ടസിന്റെ മറുപടി.
നേരത്തെ പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയും ഇതു സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
Comments
Story first published: Tuesday, July 6, 2004, 5:30 [IST]