റെയില്‍വേ ബജറ്റ് ബഹിഷ്കരിയ്ക്കും
ദില്ലി: അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ റെയില്‍വേ ബജറ്റ് ബഹിഷ്കരിയ്ക്കാന്‍ എന്‍ഡിഎ യോഗം തീരുമാനിച്ചു.
ജൂലായ് ആറ് ചൊവാഴ്ച ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് എന്‍ഡിഎ ഈ തീരുമാനം എടുത്തത്. ചൊവാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാലു പ്രസാദ് യാദവ് റെയില്‍വേ ബജറ്റ് അവതരിപ്പിയ്ക്കുന്നത്.
റെയില്‍വേ ബജറ്റ് അവതരണം ബഹിഷ്കരിയ്ക്കാന്‍ തീരുമാനിച്ച വിവരം ബിജെപി നേതാവ് വിജയ് കുമാര്‍ മല്‍ഹോത്രയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.












Click it and Unblock the Notifications