എന്‍ഡിഎ പാര്‍ലമെന്റ് സ്തംഭിപ്പിക്കില്ല
ദില്ലി: പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു. അതേ സമയം അഴിമതി ആരോപണവിധേയനായ മന്ത്രി ലാലു പ്രസാദ് യാദവ് റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത് ബിജെപി ബഹിഷ്കരിക്കും.
ജൂലൈ ആറ് ചൊവാഴ്ച ചേര്‍ന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വാജ്പേയി സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണകാലത്ത് പാര്‍ലമെന്ററി നടപടികള്‍ സ്തംഭിപ്പിച്ച കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ് പാര്‍ട്ടികളുടെയും ആര്‍ജെഡിയുടെയും നിലപാടില്‍ നിന്ന് വിരുദ്ധമായി പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ എന്‍ഡിഎ വിശ്വസിക്കുന്നതായി എംപിമാരുടെ യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനിയാണ് വാര്‍ത്താ സമ്മേളനത്തില്‍ എംപിമാരുടെ തീരുമാനം അറിയിച്ചത്. സഭ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം ചൊവാഴ്ചയോടെ അവസാനിക്കുമെന്ന് അദ്വാനി പറഞ്ഞു. സര്‍ക്കാരിനെതിരായ മറ്റ് പ്രതിഷേധമാര്‍ഗങ്ങള്‍ ബുധനാഴ്ച മുതല്‍ എന്‍ഡിഎ സ്വീകരിക്കും. ചൊവാഴ്ച രൂപീകരിച്ച ഉപസമിതി ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.
ചൊവാഴ്ചത്തെ എന്‍ഡിഎയുടെ ഈ തീരുമാനത്തോടെ 14-ാം ലോക്സഭയുടെ ആദ്യസമ്മേളനം മുതലുള്ള സ്തംഭനാവസ്ഥക്ക് വിരാമമാവും. പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയുമൂലം 14-ാം ലോക്സഭയുടെ ആദ്യസമ്മേളനം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയം ചര്‍ച്ച കൂടാതെ പാസാക്കി പിരിയേണ്ടിവന്നിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ചയും പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തി.
സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് തയ്യാറാവണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അഭ്യര്‍ഥനയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അദ്വാനി വ്യക്തമാക്കി.
എന്‍ഡിഎയുടെ ഭാവിപ്രതിഷേധ മാര്‍ഗങ്ങളെ കുറിച്ച് തീരുമാനിക്കുന്നതിന് നിയോഗിച്ച ഉപസമിതി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. നിതീഷ്കുമാര്‍, സുശീല്‍ മോഡി, എസ്. എസ്. അലുവാലിയ, വി. കെ. മല്‍ഹോത്ര, സുഷമ സ്വരാജ് എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.
എന്‍ഡിഎ ചെയര്‍മാന്‍ എ. ബി. വാജ്പേയിയുടെ അധ്യക്ഷതയിലാണ് എന്‍ഡിഎ എംപിമാരുടെ യോഗം നടന്നത്. അദ്വാനിക്ക് പുറമെ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ബിജെപി പ്രസിഡന്റ് എം. വെങ്കയ്യ നായിഡു, മുതിര്‍ന്ന ബിജെപി നേതാക്കളായ ജസ്വന്ത് സിംഗ്, സുഷമ സ്വരാജ്, വി. കെ. മല്‍ഹോത്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications