തീവണ്ടി യാത്രാക്കൂലി കൂട്ടില്ല
ദില്ലി: റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ജൂണ്‍ ആറ് ചൊവാഴ്ച ലോക്സഭയില്‍ 2004-05 വര്‍ഷത്തേക്കുള്ള റെയില്‍വെ ബജറ്റ് അവതരിപ്പിച്ചു. തീവണ്ടി യാത്രാക്കൂലി കൂട്ടുന്നതിന് ബജറ്റില്‍ നിര്‍ദേശമില്ല. ചരക്കുകൂലിയും കൂട്ടില്ല.
15 പുതിയ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കും. 12 പ്രമുഖ തീവണ്ടികളുടെ സര്‍വീസുകളുടെ എണ്ണം കൂട്ടും. അടിസ്ഥാന സൗകര്യവികസനത്തിലും സുരക്ഷയിലും ശ്രദ്ധ പതിപ്പിക്കും.
തീവണ്ടികളില്‍ വനിതാ ടിടിആര്‍മാരെ നിയമിക്കും. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പരീക്ഷയെഴുതുന്നതിന് തീവണ്ടികളില്‍ സൗജന്യയാത്ര അനുവദിക്കും. പാഴ്സല്‍ ബുക്കിംഗ് നിരക്ക് കൂട്ടും.












Click it and Unblock the Notifications