ലാലുവിന്റെ മാജിക് ബജറ്റ്
ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ഇക്കുറി റെയില്‍വേ ബജറ്റ് അവതരണത്തിലൂടെ ഇന്ത്യയെ ആകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. തീവണ്ടിയാത്രാക്കൂലി വര്‍ധനയോ ചരക്ക് കടത്തുകൂലി വര്‍ധനയോ ഇല്ലാതെ 4,478 കോടി രൂപ ഈ വര്‍ഷം വരുമാനമുണ്ടാക്കുമെന്ന് ലാലു റെയില്‍വേ ബജറ്റില്‍ പറയുന്നു.
2004 ജനവരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ പറഞ്ഞത് 4,225 കോടി രൂപയുടെ വരുമാനമുണ്ടാക്കുമെന്നാണ്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലാണ് ലാലു യാദവ് അവതരിപ്പിച്ച ബജറ്റിലെ വരുമാനം.
2004-2005 കാലയളവില്‍ റെയില്‍വേ 873 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കുമെന്നും ലാലു പറയുന്നു.












Click it and Unblock the Notifications