കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിലോറി മറിഞ്ഞ് മൂന്ന് മരണം

  • By Staff
Google Oneindia Malayalam News

പുനലൂര്‍: തൂത്തുക്കുടിയില്‍ നിന്നും മീന്‍ കയറ്റിവന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

തെന്മല ജംഗ്ഷനിലെ വാട്ടര്‍ടാങ്കിന് സമീപമുള്ള വളവിലാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. പുനലൂര്‍ റെയില്‍ പുറമ്പോക്ക് മരുതമണ്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (42), പുനലൂര്‍ കല്ലുമല ചരുവിള വീട്ടില്‍ ബാബു (35), പത്തനാപുരം കുണ്ടയം ചേന്നങ്കര പടിഞ്ഞാറ്റതില്‍ മാഹീന്‍ (32) എന്നിവരാണ് മരിച്ചത്. ലോറിയുടെ മുകളില്‍ ഇരുന്ന മൂന്ന് പേരാണ് മരിച്ചത്.

ജൂണ്‍ ആറ് ചൊവാഴ്ച പുലര്‍ച്ചെ 4.30നാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കല്ലുമല ആനന്ദഭവനില്‍ സുനിലിനെ (27) തിരുവനന്തുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഇളമ്പല്‍ മുകളുവിള വീട്ടില്‍ ഷഹീറിനെ (32) കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ശാസ്താംമുകള്‍ വീട്ടില്‍ ഫസിലുദ്ദീന്‍ (48), മുസ്ലിം സ്ട്രീറ്റില്‍ സുറുമി മന്‍സിലില്‍ നസീര്‍ (41), പുനലൂര്‍ ഭരണിക്കാവ് നിഷാമന്‍സിലില്‍ ഷാജി (21), ഇളമ്പല്‍ മാടപ്പാറ നവാസ് (26), ബഷീര്‍ (40), ഫസല്‍കുഞ്ഞ് (48), നിസാം (30), ഇളമ്പല്‍ സ്വദേശി നിസാമുദ്ദീന്‍ എന്നിവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X