Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റവാളികള്‍ ദക്ഷിണേന്ത്യയിലേക്ക്: ആന്റണി

തിരുവനന്തപുരം: അന്തര്‍സംസ്ഥാന കുറ്റവാളികള്‍ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിംഗ് ഊര്‍ജിതമാക്കും. ജൂലായ് ആറ് ചൊവാഴ്ച ശൂന്യവേളയില്‍ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജൂലൈ അഞ്ച് തിങ്കളാഴ്ച രാത്രി മണക്കാട് ഒരു വാടകവീട്ടിലെ വേലക്കാരന്‍ കൊല ചെയ്യപ്പെടുകയും ഒരു ലക്ഷം രൂപ വിലവരുന്ന വജ്രം മോഷണം പോവുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കോടിയേരി അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന്് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മേഖലാ ഡിഐജി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അക്രമികളുടെ വിഹാരകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്നും ഇവരെ സംരക്ഷിക്കാന്‍ പൊലീസില്‍ തന്നെ ഒരു വിഭാഗം മുതിരുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+