സ്വാശ്രയ പ്രൊഫ. കോളജ് ബില്‍ പാസാക്കി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ജൂണ്‍ അഞ്ച് തിങ്കളാഴ്ച രാത്രി സ്വാശ്രയ പ്രൊഫണല്‍ കോളജ് ബില്‍ നിയമസഭ പാസാക്കി.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് മാത്രമേ ഈടാക്കാവൂവെന്നും ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ് ഈടാക്കാമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി10 മണിക്ക് ശേഷമാണ് ബില്‍ പാസാക്കിയത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡീംഡ് യൂണിവേഴ്സിറ്റികളെ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഭേദഗതി പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും സഭ അംഗീകരിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന പല ഭേദഗതികളും സഭ വോട്ടിനിട്ട് തള്ളി. ആകെ 639 ഭേദഗതികളാണ് സഭാംഗങ്ങള്‍ കൊണ്ടുവന്നത്.
50 ശതമാനം മാനേജ്മെന്റസീറ്റില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ് ഈടാക്കാമെന്ന വ്യവസ്ഥയിലൂടെ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications