ബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് ഒരു സംഘടന പിന്മാറി. ഓള്‍കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനാണ് സമരത്തില്‍ നിന്ന് പിന്മാറിയത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം ജൂലായ് ആറ് ചൊവാഴ്ച ഉണ്ടാകും.
മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുമായി ജൂലായ് അഞ്ച് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്തിരിയാന്‍ ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്. ബസ്ചാര്‍ജ് വര്‍ധന ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ 17ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നു മന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്കി.
കിലോമീറ്ററിന് ഏഴു പൈസ വര്‍ധിപ്പിക്കണമെന്നതാണ് ബസ്സുടമകളുടെ സംഘടനയുടെ ആവശ്യം. ഇക്കാര്യം ജൂലായ് 17ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം ജൂലായ്19 ന് വീണ്ടും ബസുടമകളുമായി മന്ത്രി ചര്‍ച്ച നടത്തും. ജൂലായ് 21 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.












Click it and Unblock the Notifications