കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാന്റില്‍ തീപിടുത്തം; 20 പേര്‍ രക്ഷപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: എരൂരിലെ എച്ച്എല്‍എല്ലിന്റെ എന്‍ഡോസള്‍ഫാന്‍ പ്ലാന്റില്‍ ജൂലൈ ആറ് ചൊവാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി. പ്ലാന്റിലുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡിന്റെ 20 ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ജീവനക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ 2.30നാണ് തീപിടുത്തമുണ്ടായത്. രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥിതി നിയന്ത്രണവിധേയമായി.

എച്ച്എല്‍എല്‍ കോംപ്ലക്സിന്റെ അകത്തുള്ള നാലുനില കെട്ടിടത്തിലാണ് എന്‍ഡോസള്‍ഫാന്‍ പ്ലാന്റ്. ഡിഡിടി, ഡികോഫോള്‍, മാന്‍കോസെബ് എന്നീ കീടാശിനികള്‍ ഉണ്ടാക്കുന്ന മൂന്ന് പ്ലാന്റുകള്‍ കൂടി കെട്ടിടത്തിലുണ്ട്.

മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായതിന്റെ കാരണം അന്വേഷിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തീപിടുത്തത്തിന്റെ കാരണം അറിയാനാവൂവെന്ന് പ്ലാന്റ് അധികൃതര്‍ വ്യക്തമാക്കി.

വര്‍ഷത്തില്‍ 1600 ടണ്‍ ആണ് പ്ലാന്റിന്റെ ശേഷി. തീപിടുത്തമുണ്ടായപ്പോള്‍ ഉത്പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ പ്ലാന്റില്‍ സംഭരിച്ചിട്ടുണ്ടായിരുന്നില്ല. തീപിടുത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X