ജയലളിത ബുധനാഴ്ച ഗുരുവായൂരില്‍
ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജൂണ്‍ ഏഴ് ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തും. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ജയലളിത ഗുരുവായൂരിലെത്തുന്നത്.
10,000 രൂപയുടെ പാല്‍പ്പായസ വഴിപാട് ക്ഷേത്രത്തില്‍ നടത്തും. ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിക്കും. സന്ദര്‍ശനത്തിന്റെ മുന്നോടിയായി ചെന്നൈയില്‍ നിന്ന് സുരക്ഷാഭടന്മാര്‍ ഗുരുവായൂരിലെത്തി.
2001 ജൂണ്‍ രണ്ടിന് ജയലളിത ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു. അന്ന് ആനയെ നടയ്ക്കിരുത്തുകയും സ്വര്‍ണ്ണകിരീടം കാണിക്കയായി അര്‍പ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications