എസ്കോട്ടെല്‍ ഇനി ഐഡിയ
കൊച്ചി: കേരളത്തില്‍ ഇനി എസ്കോട്ടെല്‍ എന്ന മൊബൈല്‍ കമ്പനിയുണ്ടാവില്ല. പകരം എസ്കോട്ടെല്‍ ഇനി ഐഡിയ സെല്ലുലാര്‍ എന്നാണ് അറിയപ്പെടുക.
ഈയിടെയാണ് ഐഡിയ എന്ന മൊബൈല്‍ കമ്പനി കേരളം, പശ്ചിമയുപി, ഹരിയാണ എന്നിവിടങ്ങളിലെ എസ്കോട്ടെലിനെ വിലയ്ക്ക് വാങ്ങിയത്. എസ്കോട്ടെല്‍ എറ്റെടുത്തുകൊണ്ടുള്ള നടപടി പൂര്‍ത്തിയായതായി ഐഡിയ സിഇഒ വിക്രം മെഹ്മി അറിയിച്ചു. ഐഡിയ ബ്രാന്റിലേക്കുള്ള എസ്കോട്ടെല്ലിന്റെ മാറ്റം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും.
കേരള സര്‍ക്കിളില്‍ ഐഡിയ ഇനി 104 കോടി രൂപ മുതല്‍ മുടക്കും. ഇത് വഴി കേരളത്തിലെ 100 പട്ടണങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വ്യാപിപ്പിയ്ക്കാനാണ് ഐഡിയയുടെ നീക്കം. ദേശീയപാതകളായ എന്‍എച്ച്47, എന്‍എച്ച് 17, എംസി റോഡ് എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും കവറേജ് നല്കുമെന്ന് ഐഡിയ അവകാശപ്പെടുന്നു.
കോഴിക്കോട് ഐഡിയ പുതിയ മൊബൈല്‍ സ്വിച്ചിംഗ് സെന്റര്‍ തുടങ്ങും. ഇപ്പോള്‍ കേരളത്തില്‍ ഐഡിയയ്ക്ക് 4,73,000 വരിക്കാരുണ്ട്. കേരളത്തിലെ എസ്കോട്ടെലിന്റെ മുഴുവന്‍ ജീവനക്കാരേയും ഐഡിയ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications