മാരുതി ഡീസല്‍ എഞ്ചിന്‍ പ്ലാന്റ് വരുന്നു
ബാംഗ്ലൂര്‍: ഗുര്‍ഗാവ്ണില്‍ മാരുതി 350 കോടി രൂപ ചെലവില്‍ ഡീസല്‍ എഞ്ചിന്‍ പ്ലാന്റ് നിര്‍മ്മിയ്ക്കുന്നു.
ഡീസല്‍ വാഹനങ്ങളുടെ മേഖലയില്‍ പ്രധാനശക്തിയായി മാറാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. ഒരു ലക്ഷം ഡീസല്‍ എഞ്ചിനുകള്‍ വരെ ഉല്പാദിപ്പിയ്ക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് 2006ല്‍ കമ്മീഷന്‍ ചെയ്യും.
ഇന്ത്യയില്‍ ഡീസല്‍ മേഖലയുടെ വര്‍ധന 13 ശതമാനമാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അത് 19 മുതല്‍ 20 ശതമാനം വരെയായി ഉയര്‍ന്നു. ഇത്രയും കാലം പെട്രോള്‍ രംഗത്ത് ശ്രദ്ധിച്ച മാരുതി ഇനി ഡീസല്‍ രംഗത്ത് ശ്രദ്ധപതിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications