Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദരീയാത്ര: യാത്രക്കാരെ രക്ഷപ്പെടുത്തിയില്ല

ഡെറാഡൂണ്‍: കനത്തമഴയും ഉരുള്‍പൊട്ടലും മൂലം ബദരിനാഥ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ കുടുങ്ങിപ്പോയ 5,000 തീര്‍ത്ഥാടകരെ ഇതുവരെയും വ്യോമസേനയ്ക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം അപകടത്തില്‍ 17 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.

കനത്ത മഴമൂലമുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ തീര്‍ത്ഥാടകരെ നിറച്ച മൂന്ന് വാഹനങ്ങള്‍ അളകനന്ദാനദിയില്‍ മുങ്ങിയാണ് അപകടമുണ്ടായത്. വിഷ്ണുപ്രയാഗ് ഭാഗത്ത് വച്ചായിരുന്നു അപകടം. ഒരു ബസ് നദിയിലേക്ക് ഒലിച്ചുപോയി. ഒരു ട്രക്കും ക്വാളിസ് വാനും വെള്ളംകയറി കേടായി. 28 പേര്‍ക്ക് പരിക്കുണ്ട്.

പ്രതികൂലകാലാവസ്ഥമൂലം അടുത്ത 20 ദിവസത്തേയ്ക്ക് ബദരീനാഥിലേക്കുള്ള തീര്‍ത്ഥയാത്ര റദ്ദാക്കിയതായി ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി എന്‍.ഡി. തിവാരി അറിയിച്ചു. ബദരിയിലേക്ക് വരുന്ന തീര്‍ത്ഥാടകരോട് മടങ്ങിപ്പോകാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രതികൂലകാലവസ്ഥമൂലം വ്യോമസേനയുടെ ചോപര്‍ വിമാനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. ഏകദേശം 5,000 തീര്‍ത്ഥാടകര്‍ യാത്ര തുടരാനോ തിരിച്ചുമടങ്ങാനോ കഴിയാതെ ബദരീനാഥ് പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

അളകനന്ദാനദിയില്‍ മുങ്ങിമരിച്ച തീര്‍ത്ഥാടകരുടെ ജഡങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബദരീനാഥ് പ്രദേശത്തെ 200 മീറ്റര്‍ ദൂരത്തില്‍ റോഡ് പാടെ ഒലിച്ചുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+