ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കില്ല
ദില്ലി: ഇറാഖിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യത്തോരവേളയില്‍ ബിജെപി, ശിവസേന അംഗങ്ങളാണ് ഇറാഖ് പ്രശ്നം സഭയിലുന്നയിച്ചത്. ഈ പ്രശ്നത്തില്‍ പ്രസ്താവനകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന വിദേശകാര്യമന്ത്രി നട്വര്‍സിംഗ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
ഇറാഖ് പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയതലത്തിലുള്ള അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാര്‍ വിദേശനയങ്ങളില്‍ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications