കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് സോണിയയുടെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന എന്‍ഡിഎ ജനവിധി അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.

അധികാരത്തിന്റെ അന്ധതയില്‍ വീണ്ടും ജയിക്കുമെന്ന് പ്രതീക്ഷിച്ച എന്‍ഡിഎയ്ക്കുണ്ടായ തോല്‍വിയിലെ നിരാശ സ്വാഭാവികമാണെന്ന് സോണിയ പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നിരിക്കെ തീര്‍ത്തും നിരുത്തരവാദപരമായാണ് പ്രതിപക്ഷം പെരുമാറുന്നത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ആദ്യത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, മാനുഷികവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആറ് വര്‍ഷക്കാലം പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ക്രിയാത്മകപ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്ന് സോണിയ പറഞ്ഞു. ജനങ്ങളോടുള്ള ഉത്തരവാദിത്തത്തെ കുറിച്ചുള്ള ബോധ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നത്. തങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തിയത് തീര്‍ത്തും അന്തസുള്ള മാര്‍ഗത്തിലാണ്. എന്നാല്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും നിലപാട് തീര്‍ത്തും വ്യത്യസ്തമാണ്.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 40 ദിവസമേ ആയുള്ളൂവെങ്കിലും സാമ്പത്തിക മാറ്റത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമുള്ള ഫലപ്രദമായ ഉപകരണമായി സര്‍ക്കാരിനെ മാറ്റുക എന്ന മന്‍മോഹന്‍സിംഗിന്റെ ആശയം രാജ്യത്തെമ്പാടും സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.

കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതി കര്‍ഷകരുടെ സാമ്പത്തികബാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിലെ മതവത്കരണം തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്- സോണിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X