അമ്മയ്ക്ക് ലോകമതപാര്‍ലമെന്റിലേക്ക് ക്ഷണം
തിരുവനന്തപുരം: സ്പെനിയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന ലോകമതപാര്‍ലമെന്റിലേക്ക് മാതാ അമൃതാനന്ദമയിക്ക് ക്ഷണം ലഭിച്ചു. നാല് ചടങ്ങുകളിലേക്കാണ് അമൃതാനന്ദമയിയെ ക്ഷണിച്ചിട്ടുള്ളത്.
ജൂലായ് ഏഴ് മുതല്‍ 13 വരെയാണ് സമ്മേളനം. വിവിധ മതവിശ്വാസികളായ 5000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശാന്തിയിലേക്കുള്ള പാത: ശ്രദ്ധയുടെ വിവേകവും അര്‍പ്പണത്തിന്റെ ശക്തിയും എന്നതാണ് മത പാര്‍ലമെന്റിന്റെ വിഷയം.
സമാപന ദിവസമായ ജൂലൈ 13ന് സമാധാനത്തെ കുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്താനും പ്രധാനവേദികളിലൊന്നില്‍ ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്താനുമാണ് അമൃതാനന്ദമയിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ജെയ്ന്‍ ഗോദ്ദാളിനോടൊപ്പം ആഗോള ഉത്തരവാദിത്തം പ്രതീക്ഷയ്ക്കൊരു കാരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനും പ്രത്യേക പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്.












Click it and Unblock the Notifications