Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയെ വിമര്‍ശിക്കരുതെന്ന് ആന്റണി

തിരുവനന്തപുരം: മുന്നണി മര്യാദകള്‍ മറന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ നിയമസഭയില്‍ വിമര്‍ശനം തുടരുകയാണെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പിള്ളയ്ക്കെതിരെ സഭയില്‍ ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്യവിമര്‍ശനം നടത്തിയത് ശരിയായില്ലെന്ന് ആന്റണി യോഗത്തില്‍ തുറന്നടിച്ചു. ആന്റണി താക്കീത് നല്‍കിയതിനെ തുടര്‍ന്ന് നിയമസഭയില്‍ ഗതാതഗതവകുപ്പിനെ വിമര്‍ശിക്കരുതെന്ന ധാരണയായി.

ആന്റണി ക്ഷുഭിതനായാണ് യോഗത്തില്‍ സംസാരിച്ചത്. അതേ സമയം പിള്ളയെ വിമര്‍ശിച്ച എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. പൊതുവെ യോഗത്തില്‍ പിള്ളയ്ക്കെതിരായ വികാരമാണ് ഉയര്‍ന്നത്.

തന്നെ മൂകസാക്ഷിയായി ഇരുത്തിക്കൊണ്ട് ഒരു മന്ത്രിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനം നടത്തിയത് നിര്‍ഭാഗ്യകരമായി പോയെന്ന് ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ വകുപ്പുകളില്‍ ഇടപെടരുതെന്ന് കോണ്‍ഗ്രസ് ഘടകകക്ഷികളോട് ആവശ്യപ്പെടുന്നതിന് വിരുദ്ധമായി കോണ്‍ഗ്രസ് അംഗങ്ങള്‍ മറ്റൊരു ഘടകകക്ഷിയുടെ വകുപ്പിനെതിരെ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി.

അതേ സമയം പിള്ളയെ വിമര്‍ശിച്ചതിനെ ന്യായീകരിക്കുകയാണ് ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ ചെയ്തത്. ഭരണത്തിന് കാര്യക്ഷമത പോരെന്ന വിമര്‍ശനം പൊതുവെയുണ്ടെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസാരിച്ച മറ്റ് എംഎല്‍എമാരും ഭരണപോരായ്മകള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+