കൊലയില്‍ സിപിഎമ്മിന് പങ്കില്ല: ബേബി
ആലപ്പുഴ: ബിജെപി പ്രവര്‍ത്തകന്‍ മുരുകന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി എം. എ. ബേബി പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയവൈരാഗ്യത്തെ തുടര്‍ന്നാണ് മുരുകന്‍ കൊല ചെയ്യപ്പെട്ടതെന്ന ബിജെപി നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ പല കേസുകളിലും പ്രതിയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ ബിജെപി പ്രവര്‍ത്തര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവാണെന്ന് ബേബി ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സിപിഎമ്മിന്റെ രണ്ട് മുതിര്‍ന്ന നേതാക്കളെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് 16ന് സിപിഎം മാരാരിക്കുളം ഏരിയാ കമ്മിറ്റി അംഗം ബെന്നിയെ മൃഗീയമായി കൊലപ്പെടുത്തി. അതിന് മുമ്പ് മണ്ണാഞ്ചേരിയില്‍ സിഐടിയു നേതാവ രാജപ്പന്‍ വധിക്കപ്പെട്ടു.
ഈ രണ്ട് കൊലപാതകങ്ങളെ തുടര്‍ന്ന് ബിജെപിയ്ക്കെതിരായി വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പൊലീസ് നയം ബിജെപിക്ക് സഹായകരമായി തീര്‍ന്നിരിക്കുകയാണെന്ന് ബേബി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications