മലയാളിക്ക് നട്ടെല്ലില്ല, ഉണ്ണി എഴുതുന്നു
നമ്മള്‍ മലയാളികള്‍ക്ക് നട്ടെല്ലില്ലെന്ന് ദില്ലിയില്‍ നിന്നും വായനാക്കാരനായ ഉണ്ണി എഴുതുന്നു. അതുണ്ടായിരുന്നെങ്കില്‍ എന്നേ രാഷ്ട്രീയക്കാരനെ നമ്മള്‍ ചൂലെടുത്ത് അടിച്ചേനെ എന്നും ഉണ്ണി പറയുന്നു.
ഇത്തവണത്തെ റെയില്‍വേ ബജറ്റ് വളരെ നിരാശാജനകമായിപ്പോയി. കപടനാട്യക്കാരായ നമ്മള്‍ മലയാളികള്‍ക്ക് ദില്ലിയില്‍ നിന്നുള്ള ഈ ട്രീറ്റ്മെന്റ് ചേരുന്നതുതന്നെ.- ഉണ്ണി ദാറ്റ്സ്മലയാളത്തിന് അയച്ച പ്രതികരണത്തില്‍ എഴുതുന്നു.
കേരളത്തിന് വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നാലേ ഇക്കാര്യത്തില്‍ മാറ്റം വരൂ. കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ചേട്ടന്മാരെ ഇത് അപമാനമാണ്. - ഉണ്ണി കത്തില്‍ തുടരുന്നു.
തെരുവുനായ്ക്കളുടെ ജോലി മാത്രമേ കേരളത്തിലെ രാഷ്ട്രീയക്കാരന്‍ ചെയ്യുന്നുള്ളൂ. എപ്പോഴും അടച്ചിട്ട വാതിലിന് മുന്നില്‍ നിന്നും അവര്‍ കുരയ്ക്കുന്നു. - കത്തില്‍ ഉണ്ണി രാഷ്ട്രീയക്കാര്‍ക്കെതിരെ രോഷം കൊള്ളുന്നു.












Click it and Unblock the Notifications