കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്‍പ്പാടം നികത്തല്‍ തടയും: ഗൗരിയമ്മ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നെല്‍പ്പാടം നികത്തുന്നത് തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞു.

വയല്‍നികത്തല്‍ മൂലം കേരളത്തിലെ നെല്‍പ്പാടങ്ങള്‍ മൂന്ന് ലക്ഷം ഹെക്ടറായി കുറഞ്ഞു. 1967ല്‍ ഭൂവിനിയോഗ നിയമം കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തെ നെല്‍പ്പാടങ്ങള്‍ എട്ട് ലക്ഷം ഹെക്ടറായിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നെല്‍പ്പാടം നികത്തുന്നത് തടയാനായി ഭൂമി വിനിയോഗ നിയമം ശക്തമായി നടപ്പിലാക്കും.

പി. കെ. കെ. ബാവ (മുസ്ലിം ലീഗ്)യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ. നെല്‍പ്പാടങ്ങള്‍ നികത്തല്‍ വര്‍ധിച്ചുവരുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനായി ഭൂവിനിയോഗ കമ്മിഷണറുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ പ്രശ്നത്തില്‍ അഭിപ്രായ സമന്വയത്തിലെത്തുന്നതിനായി സമിതിയുടെ റിപ്പോര്‍ട്ട് സഭക്ക് മുന്നില്‍ വയ്ക്കും.

വീടുവയ്ക്കുന്നതിന് അഞ്ച് സെന്റ് വരെയുള്ള ഭൂമിക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. നിര്‍മാണ ആവശ്യങ്ങള്‍ക്ക് നെല്‍വയലുകള്‍ നികത്തുന്നത് മഴക്കാലത്ത് വെള്ളപ്പൊക്കം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

അതേ സമയം നെല്‍പ്പാടം നികത്തുന്നത് തടയാന്‍ നടന്ന വെട്ടിനിരത്തല്‍ സമരം കയ്യേറ്റവും അതിക്രമവുമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മൃഗസംരക്ഷണവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ഉദ്യോഗസ്ഥരാണ് ഈ വകുപ്പുകളിലുള്ളത്. ഈ ഉദ്യോഗസ്ഥരെ മാറ്റണം- ഗൗരിയമ്മ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X