ജയലളിത ഗുരുവായൂരിലെത്തി
ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജൂണ്‍ ഏഴ് ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി.
ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ ജയലളിത അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജ് മൈതാനത്തില്‍ ഇറങ്ങി. പിന്നീട് കാറിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.
ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ജയലളിതയുടെ ക്ഷേത്രദര്‍ശനം. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രപരിസരം കര്‍ശനമായ സുരക്ഷാസംവിധാനത്തിലായിരുന്നു.
10,000 രൂപയുടെ പാല്‍പ്പായസ വഴിപാട് ജയലളിത ക്ഷേത്രത്തില്‍ നടത്തി. ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിച്ചു.












Click it and Unblock the Notifications