ജയയുടെ കണ്ണുകള്‍ നിറഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ മുന്നില്‍ തൊഴുകൈയോടെ നിന്നപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ കണ്ണുകള്‍ നിറഞ്ഞു.
നടയില്‍ പച്ചക്കദളിയും പട്ടും അര്‍പ്പിച്ച ശേഷം തൊഴുമ്പോഴാണ് ജയലളിതയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. പിന്നീട് ജയലളിത താന്‍ നേരത്തെ നടയ്ക്കിരുത്തിയ കുട്ടിക്കൊമ്പന് കദളിപ്പഴം നല്കി.
രാവിലെ ഒമ്പത് മണിയ്ക്ക് കൊച്ചിയിലെത്തിയ ജയലളിത പിന്നീടാണ് പ്രത്യേക വിമാനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തി. ഒന്നരമണിയ്ക്കൂര്‍ ചെലവഴിച്ച ശേഷം ജയലളിത മടങ്ങി.












Click it and Unblock the Notifications