കോണ്‍ഗ്രസ് സഭയില്‍ പിള്ളയെ ബഹിഷ്കരിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ഗതാഗത വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നു.
കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗതാഗത വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്.
പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയുടെ ധനാഭ്യര്‍ഥന ചര്‍ച്ചയാണ് ജൂലൈ ഏഴ് ബുധനാഴ്ച നിയമസഭയില്‍ നടന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും പൊതുമരാമത്ത് വകുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്.
കഴിഞ്ഞ ദിവസം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ ആക്രമണത്തിന് തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബുധനാഴ്ച നടന്ന ഗതാഗത വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച ബഹിഷ്കരിച്ചത്.












Click it and Unblock the Notifications