പിള്ളയെ തെരുവില്‍ തടയും: യൂത്ത് കോണ്‍.
കണ്ണൂര്‍: യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ തെരുവില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് എംഎല്‍എമാരെ സഭയില്‍ അപമാനിച്ച പിള്ളയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. മോഹനന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിയ്ക്കാതെ പിള്ളയെ രക്ഷിയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മോഹനന്‍ ആരോപിച്ചു.
പിള്ളയെ കള്ളനെന്ന് വിളിച്ചാക്ഷേപിച്ച സിപിഎം ഇപ്പോള്‍ പിള്ളയ്ക്ക് വേണ്ടി വാദിയ്ക്കുന്നത് പരിഹാസ്യമാണ്. - മോഹനന്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications