റെയില്‍വെ ബജറ്റ്: പിള്ള ദില്ലിക്ക്
തിരുവനന്തപുരം: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പരാതി അറിയിക്കാനായി റെയില്‍വെയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ദില്ലിക്ക് തിരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ട് കേരളത്തിന്റെ പരാതി ബോധിപ്പിക്കുകയും കൂടുതല്‍ സഹായം നേടിയെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പിള്ള ദില്ലിയിലേക്ക് പോവുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സഹായത്തോടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തും.
റെയില്‍വെ ബജറ്റില്‍ കടുത്ത അവഗണനയാണ് കേരളത്തോടുണ്ടായത്. സ്വന്തമായ റെയില്‍വെ സോണ്‍ ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷനേതാവിനൊപ്പം ദില്ലിക്ക് പോവാന്‍ ഒരുക്കമാണെന്ന് ആന്റണി അറിയിച്ചു.
ശൂന്യവേളയില്‍ പി. എസ്. സുപാലും കെ. സി. വേണുഗോപാലും ഉന്നയിച്ച സബ്മിഷനുകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications