കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധം
ദില്ലി: റെയില്‍വേ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണന കാട്ടിയതില്‍ പ്രതിഷേധം വ്യാപകമാവുന്നു. എംപിമാര്‍ ഒറ്റക്കെട്ടായാണ് ലാലുവിന്റെ റെയില്‍വേ ബജറ്റില്‍ കേരളത്തോട് കാട്ടിയ അവഗണനയെ വിമര്‍ശിയ്ക്കുന്നത്.
റയില്‍വേ ബജറ്റില്‍ കേരളത്തിന്റെ കാര്യത്തില്‍ നിരാശയുണ്ടെന്നാണ് എംപിമാരായ സുരേഷ് കുറുപ്പിന്റെയും എം.പി വീരേന്ദ്രകുമാറിന്റെയും പ്രതികരണം.
സാധാരണക്കാരന് സാമ്പത്തിക ഭാരമുണ്ടാക്കാത്ത ബജറ്റാണെങ്കിലും കേരളത്തെ സംബന്ധിച്ച് നിരാശജനകമാണ് . ബജറ്റില്‍ റയില്‍വെ സോണ്‍ കേരളത്തിന് അനുവദിച്ചില്ല. - സുരേഷ് കുറുപ്പ് പറഞ്ഞു.
കേരളത്തിന് സന്തോഷിക്കാനൊന്നുമില്ലാത്ത ബജറ്റാണിതെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കര്‍ണ്ണാടക-തിരുവനന്തപുരം ട്രെയിന്‍ അനുവദിക്കണമെന്നത് പ്രധാന ആവശ്യമായിരുന്നു. ഇക്കാര്യത്തില്‍ കേരളത്തെ അവഗണിച്ചു- വീരന്‍ കുറ്റപ്പെടുത്തി.
കേരളത്തിന്റെ പ്രധാന ആവശ്യമായ റയില്‍വേ സോണ്‍ അനുവദിച്ചില്ല. പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചിട്ടുള്ള തുക തുച്ഛമാണ്. കഴിഞ്ഞ സര്‍ക്കാര്‍ 200 കോടിയിലധികം രൂപ കേരളത്തിന് അനുവദിച്ചപ്പോള്‍, ഏറ്റവും കൂടുതല്‍ എംപിമാര്‍ ഭരണപക്ഷത്തുള്ള ഇത്തവണ കടുത്ത അവഗണനയാണ് കേരളത്തോട് കാണിച്ചതെന്ന് പി.സി.തോമസ് പറഞ്ഞു.
ബജറ്റ്പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും കേരളത്തോട് കുറച്ചുകൂടി മാന്യത കാണിക്കാമായിരുന്നുവെന്ന് പി.കെ. വാസുദേവന്‍ നായര്‍.
കേരളത്തിന് അര്‍ഹമായതൊന്നും കിട്ടിയില്ലെന്ന് മുഖ്യമന്ത്രി ആന്റണിയും ആരോപിച്ചു.












Click it and Unblock the Notifications