റെയില്‍വെ ബജറ്റ്: തോമസ് നിരാഹാരം തുടങ്ങി
ദില്ലി: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പി. സി. തോമസ് എംപി പാര്‍ലമെന്റിന് മുമ്പില്‍ ജൂലായ് ഏഴ് ബുധനാഴ്ച നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
ഒരു ദിവസത്തെ നിരാഹാര സത്യഗ്രഹമാണ് തോമസ് നടത്തുന്നത്. പാര്‍ലമെന്റ് നടയില്‍ കുത്തിയിരിപ്പ് നടത്തുന്ന തോമസിനൊപ്പം മുന്‍ എംപി സ്കറിയാ ജോണുമുണ്ട്.
കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കുറഞ്ഞ തുകയാണ് കേരളത്തിലെ റെയില്‍വെ വികസനത്തിന് ഇത്തവണ വകയിരുത്തിയിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും തോമസ് പറഞ്ഞു.












Click it and Unblock the Notifications