ബജറ്റ്: ഓഹരിവിപണി തകര്‍ന്നു
മുംബൈ: ഓഹരിമേഖലയിലെ വരുമാനങ്ങളുടെ മേല്‍ നികുതി ഈടാക്കാനുള്ള കേന്ദ്രബജറ്റിലെ നിര്‍ദേശത്തെതുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവ്.
ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരിപ്പിച്ച് തീര്‍ന്നപ്പോള്‍ വിപണിയില്‍ 100 പോയിന്റിന്റെ ഇടിവുണ്ടായി. സ്റീലിനുള്ള എക്സൈസ് തീരുവ എട്ട് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത് വിപണിയ്ക്ക് തിരിച്ചടിയായി.
ഇതിന് പുറമെ സേവനനികുതി എട്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി ഉയര്‍ത്തിയതും 15 സേവനമേഖലകളെക്കൂടി നികുതി പരിധിയിലേക്ക് കൊണ്ടുവന്നതും വിപണിയുടെ പ്രതീക്ഷകളെ തകര്‍ത്തു.












Click it and Unblock the Notifications