കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍, മൊബൈല്‍ വില കുറയും

  • By Staff
Google Oneindia Malayalam News

ദില്ലി: ബജറ്റില്‍ തീരുവ കുറച്ചതോടെ കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഗ്യാസ് അടുപ്പുകള്‍ക്കും ട്രാക്ടറുകള്‍ക്കും വില കുറയും. അതേ സമയം ആഭരണങ്ങള്‍ക്കും സ്റീല്‍ സാമഗ്രികള്‍ക്കും വില കൂടും.

കമ്പ്യൂട്ടറുകളെയും ട്രാക്ടറുകളെയും എക്സൈസ് തീരുവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഹാന്റ്സെറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള കാതോഡ് റേ ട്യൂബുകളും മറ്റും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികളെ കസ്റംഡ് തീരുവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ക്കും ട്രാക്ടറുകള്‍ക്കും എക്സൈസ്തീരുവ ഒഴിവാക്കിയിട്ടുമുണ്ട്.

ഇവ കൂടാതെ ബോള്‍ പോയിന്റ് പേനകളുടെയും ചോക്കലേറ്റ്, മാള്‍ട്ടഡ് ഫുഡ് ഡ്രിങ്ക്സ് തുടങ്ങിയ പാനീയങ്ങളുടെയും പാക്കറ്റുകളിലാക്കിയ മാംസ, മത്സ്യ ഉത്പന്നങ്ങളുടെയും വില കുറയും. ഇവയുടെ എക്സൈസ് തീരുവ കുറച്ചതിനാലാണിത്.

അതേ സമയം സ്റീല്‍, കോണ്‍ടാക്ട് ലെന്‍സ്, പ്ലേയിംഗ് കാര്‍ഡുകള്‍, മെഴുകുതിരികള്‍, ലബോറട്ടിറി ഗ്ലാസ്വേര്‍, പ്ലാസ്റിക് ഇന്‍സുലേറ്റഡ് വയര്‍, ക്ലോക്ക്, വാച്ച് എന്നിവയുടെ വില കൂടും.

കോണ്‍ടാക്സ് ലെന്‍സുകള്‍ക്കും പ്ലേയിംഗ് കാര്‍ഡുകള്‍ക്കും എട്ട് ശതമാനം എക്സൈസ് തീരുവ ചുമത്തിയിട്ടുണ്ട്. വാക്വം ഫ്ലാസ്കുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ എക്സൈസ് തീരുവ എട്ട് ശതമാനത്തില്‍ നിന്നും 16 ശതമാനമായി കൂട്ടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X